ലണ്ടൻ: മനുഷ്യരാശിയിലെ ഏറ്റവും നല്ല സുഹൃത്തുക്കള്‍ എന്ന് അറിയപ്പെടുന്നത് മൃഗങ്ങളാണ് നായകള്‍. ഇത്തരത്തിൽ ധീരതയ്ക്കുള്ള മൃഗങ്ങളുടെ വിക്ടോറിയ ക്രോസ് പുരസ്ഥമാക്കിയിരിക്കുകയാണ് നാലു വയസ്സുള്ള കുനോ എന്ന നായ.അൽ ഖ്വയ്ദ ഭീകരരെ അടക്കം പിടികൂടുന്നതിന് നേരിട്ട് പങ്കെടുത്തതിനാണ് കുനോയ്ക്ക് വിക്ടോറിയ ക്രോസ് പുരസ്കാരം ലഭിച്ചത്. ബെൽജിയൽ ഷെപ്പേഡ് മലിനോയ്സായ കുനോയാണ് വിക്ടോറിയ ക്രോസ് പുരസ്കാരം കരസ്ഥമാക്കിയത്.

ബ്രിട്ടീഷ് സൈനിക നായയായിരുന്ന കുനോയ്ക്ക് ഒരു ഓപറേഷനിടെ ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഭീകരരെ പിടികൂടുന്നതിനുള്ള പോരാട്ടത്തിനിടെ പിൻകാലുകളില്‍ ബുള്ളറ്റ് തുളച്ച് കയറിയാണ് മുറിവേൽക്കുകയായിരുന്നു. തുടര്‍ന്ന് നിരവധി ശസ്ത്രക്രിയയാണ് നായയിൽ നടത്തിയത്. പിൻകാലുകളില്‍ ഒന്നിന്റെ പാദത്തിന് ഗുരുതര പരിക്കുണ്ടായിരുന്നതിനാൽ അത് മുറിച്ചുമാറ്റേണ്ടി വരികയും ചെയ്തിരുന്നു.

പിന്നീട്, കൃത്രിമ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവിക്കുന്നത്. ബ്രിട്ടീഷ് മിലിട്ടറിയിൽ ഏത് മൃഗത്തിനും ലഭിക്കുന്ന ഏറ്റവും ഉയർന്ന പുരസ്കാരം – പീപ്പിൾസ് ഡിസ്പെൻസറി ഫോർ സിക്ക് അനിമൽസ് (പിഡിഎസ്എ) ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ച ഈ നായ സൈന്യത്തിന്റെ കൈയിൽ തന്നെയാണുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here