തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ഫണ്ടിംഗ് ഏജൻസിയായ കെടിഡിഎഫ്സി പൂട്ടുന്നു. പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കേണ്ടതില്ലെന്നും നിക്ഷേപ ബാധ്യതകൾ തീർത്ത് കെടിഡിഎഫ്സി പൂട്ടാമെന്നുമാണ് തീരുമാനം. കെഎസ്ആർടിസി വായ്പ കുടിശിക തിരികെ അടയ്ക്കണമെന്നും ജീവനക്കാരെ മറ്റ് വകുപ്പുകളിലേയ്ക്ക് പുനർവിന്യസിക്കണമെന്നും കെടിഡിഎഫ്സി മുൻ എംഡി ശുപാർശ ചെയ്തു. കെഎസ്ആർടിസിയ്ക്ക് വേണ്ടി കെ സ്വിഫ്റ്റ് രൂപീകരിക്കുന്നതോടെ കേരള ട്രാൻസ്പോർട്ട് ഡെവലപ്മെന്റ് ഫിനാൻഷ്യൽ കോർപറേഷന്റെ ആവശ്യമില്ലാതാകും. അതിനാൽ തന്നെ കെടിഡിഎഫ്സി ഇനി മുന്നോട്ട് കൊണ്ടു പോകേണ്ടതില്ല. പൊതുജനങ്ങളിൽ നിന്ന് 925 കോടി രൂപയുടെ നിക്ഷേപം കെടിഡിഎഫ്സിയിലുണ്ട്.
അക്കൗണ്ടിൽ ബാക്കിയുള്ളത് 353 കോടി രൂപമാത്രമാണ്. കെഎസ്ആർടിസി 356 കോടി രൂപ നൽകാനുണ്ട്. കെഎസ്ആർടിസി വായ്പ ഇനത്തിലെ 100 കോടിയും, ബാക്കി ബാധ്യതകൾ തീർക്കാനുള്ള തുകയും സർക്കാർ കെടിഡിഎഫ്സിയ്ക്ക് നൽകും. പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കേണ്ടന്ന് തീരുമാനം. സ്ഥിരം നിക്ഷേപങ്ങളുട പലിശ 2 ശതമാനമായി കുറച്ച് നിക്ഷേപങ്ങൾ അവസാനിപ്പിക്കാൻ ശുപാർശ. ജീവനക്കാരെ മറ്റ് വകുപ്പുകളിലേയേക്ക് മാറ്റാനാണ് ശുപാർശ. എട്ട് സ്ഥിരം ജീവനക്കാരാണ് കെടിഡിഎഫ്സിയുൽ ഉള്ളത്. 30 ഓളം താൽക്കാലിക ജീവനക്കാരും ഉണ്ട്. മുൻ എം.ഡി അജിത്കുമാറിന്റെ നിർദ്ദേശങ്ങൾക്ക് ഗതാഗത സെക്രട്ടറി ജ്യോതിലാൽ അംഗീകാരം നൽകി.
കെടിഡിഎഫ്സി മുന്‍ എംഡി അജിത്ത് കുമാര്‍ ഗതാഗത വകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറിക്ക് അയച്ച കത്തും ഗതാഗത വകുപ്പ് സെക്രട്ടറി കെടിഡിഎഫ്സി സി.എംഡിക്ക് ഈ മാസം ആദ്യം അയച്ച കത്തുമാണ് പുറത്ത് വന്നത്.
കഴിഞ്ഞ വര്‍ഷം നവംബര്‍ 20 ന് ചേര്‍ന്ന യോഗത്തിലാണ് കെടിഡിഎഫ്സിയുടെ ബാധ്യത തീര്‍ത്ത് പ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള നിര്‍ദേശം ഉണ്ടായത്. യോഗത്തില്‍ ഗതാഗത സെക്രട്ടറിക്ക് പുറമേ കെടിഡിഎഫ്സി ചെയര്മാന് കെഎസ്ആര്‍ടിസി ചെയര്മാന് തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു.