തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി. ജലീല്‍ രാജിവച്ചു. ലോകായുക്ത വിധിയുടെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12നാണ് മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറിയത്. രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറി.
ലോകായുക്ത ഉത്തരവിനെതിരെയുള്ള ജലീലിന്റെ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നതിനിടെക്കൂടിയാണ് രാജി. ധാര്‍മ്മികമായ വിഷയങ്ങള്‍ മുന്‍നിര്‍ത്തി രാജിവയ്ക്കുന്നുവെന്നാണ് ജലീല്‍ രാജിക്കത്തില്‍ പറയുന്നത്. എന്റെ രക്തം ഊറ്റിക്കുടിക്കാന്‍ വെമ്പുന്നവര്‍ക്ക് തല്ക്കാലം ആശ്വസിക്കാമെന്ന് രാജിക്കത്ത് കൈമാറിയതിനു പിന്നാലെ ജലീല്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.