തിരുവനന്തപുരം: കെ.എസ്.യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും പ്രതിഷേധത്തെ തുടര്‍ന്ന് സംഘര്‍ഷ ഭൂമിയായി സെക്രട്ടേറിയറ്റ് പരിസരം. കല്ലും വടികളും കുപ്പികളും വലിച്ചെറിഞ്ഞ പ്രവര്‍ത്തകര്‍ക്കു നേരെ ഗ്രനേഡും കണ്ണീര്‍വാതകവും പോലീസ് പ്രയോഗിച്ചു.

തുടക്കത്തില്‍ ജലപീരങ്കിയുമായിട്ടാണ് പോലീസ് സമരക്കാരെനേരിട്ടത്. ഇതോടെ പ്രവര്‍ത്തകര്‍ പോലീസുമായി വാക്കു തര്‍ക്കത്തമായി. പിന്നീടായിരുന്നു ലാത്തി ചാര്‍ജ്. തിരുവനന്തപും യൂണിവേഴ്‌സിറ്റി കോളജിലുണ്ടായ സംഘര്‍ഷം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ മാര്‍ച്ചിലെ സംഘര്‍ഷം കെ.എസ്.യു. സംസ്ഥാന അധ്യക്ഷന്‍ കെ.എം. അഭിജിത്തിന്റെ നിരാഹാര വേദിയിലും പ്രശ്‌നം സൃഷ്ടിച്ചു.

സമരപന്തലിനു സമീപം ഗ്രനേഡുകളും കണ്ണീര്‍വാത ഷെല്ലുകളും പതിച്ചതോടെ അഭിജിത്തിന്റെ ആരോഗ്യനില വഷളായി. അഭിജിത്തിനെ ആശുപത്രിയിലേക്കു മാറ്റി. സെക്രട്ടേറിയറ്റിനു മുന്നിലെ സമരം കെ.എസ്.യു അവസാനിപ്പിക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here