നിയമസഭാ മാര്‍ച്ചിനിടെ സംഘര്‍ഷം, ഷാഫി പറമ്പിലിനടക്കം ഗുരുതര പരുക്ക്, പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു

0
1

തിരുവനന്തപുരം: കേരള, എം.ജി സര്‍വകലാശാല മാര്‍ക്ക് തട്ടിപ്പില്‍ സ്വതന്ത്ര അന്വേഷണം, വാളയാര്‍ കേസില്‍ സി.ബി.ഐ അന്വേഷണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നിയമസഭയിലേക്ക് കെ.എസ്.യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ഷാഫി പറമ്പില്‍ എം.എല്‍.എ, കെ.എസ്.യു. പ്രസിഡന്റ് കെ.എം. അഭിജിത്ത് തുടങ്ങിയവര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.

എം.എല്‍.എയെ പോലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു. സംഭവം അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് സ്പീക്കറും മന്ത്രി എ.കെ. ബാലനും വ്യക്തമാക്കി. ബുധനാഴ്ച കെ.എസ്.യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു.

മാര്‍ച്ചിനിടെ ഷാഫി പറമ്പില്‍ എം.എല്‍.എ അടക്കമുള്ളവരുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചു. ഈ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ഇവരെ കൊണ്ടുപോകാന്‍ ശ്രമിക്കുമ്പോള്‍ കെ.എസ്.യുകാര്‍ വാന്‍ തടഞ്ഞു. തുടര്‍ന്നാണ് മാര്‍ച്ച് സംഘര്‍ഷത്തിലേക്കു നീങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here