ജനത്തെ വലച്ച് സമരം തുടങ്ങി, കെ.എസ്.ആര്‍.ടി.സിയില്‍ വിട്ടുനില്‍ക്കുന്നത് പ്രതിപക്ഷ സംഘടന

0
3

തിരുവനന്തപുരം: ജനത്തെ വലച്ച് കെ.എസ്.ആര്‍.ടി.സിയിലെ ഒരു വിഭാഗം ജീവനക്കാര്‍ പണിമുടക്ക് ആരംഭിച്ചു. സര്‍വീസുകള്‍ മുടങ്ങിയതോടെ തിരുവനന്തപുരം, കൊല്ലം അടക്കമുള്ള ജില്ലകളില്‍ ജനം പെരുവഴിയിലായി.

പ്രതിപക്ഷാനുകൂല തൊഴിലാളി സംഘടനയായ ട്രാന്‍സ്‌പോര്‍ട്ട് സെമോക്രാറ്റിക് ഫെഡറേഷന്റെ നേതൃത്വത്തിലാണ് പണിമുടക്ക്. ശമ്പള പരിഷ്‌കരണം, ഡി.എ കുടിശ്ശിക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഭരണാനുകൂല സംഘടനകളും ബി.എം.എസ്. അനുകൂല സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കുന്നില്ല. സര്‍വീസ് മുടക്കി സമരം ചെയ്യരുതെന്ന ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്റെ ആവശ്യം അടക്കം സമരക്കാര്‍ തള്ളിക്കൊണ്ടാണ് മുന്നോട്ടുപോകുന്നത്. സമരത്തെ നേരിടാന്‍ ഡയസ്‌നോണ്‍ അടക്കം സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ചെയ്തു.

ഒരു വിഭാഗം മാത്രം നടത്തുന്ന സമരമായതിനാല്‍, കാര്യമായി ബാധിക്കില്ലെന്ന അധികൃതരുടെ കണക്കു കൂട്ടല്‍ പൂര്‍ണ്ണമായും തെറ്റിയ കാഴ്ചയാണ് തിരുവനന്തപുരം, കൊല്ലം അടക്കമുള്ള ജില്ലകളില്‍ കാണുന്നത്. അതിനാല്‍ തന്നെ മറ്റുജില്ലകളെ അപേക്ഷിച്ച് ഇൗ മേഖലകളില്‍ യാത്രാക്ലേശം രൂക്ഷമാണ്. ഗ്രാമീണ മേഖലകളില്‍ നാമമാത്രമായ സര്‍വീസുകളാണ് ഓപ്പറേറ്റ് ചെയ്യുന്നത്. ചില ഡിപ്പോകളില്‍ ജോലിക്കെത്തിയവരെ തടയുന്ന സമീപനവും ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here