കെ.എസ്.ആര്‍.ടിസിയില്‍ കൂട്ടസ്ഥലംമാറ്റം; പ്രതികാര നടപടിയെന്ന് യൂണിയനുകള്‍

0
2

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ കൂട്ടസ്ഥലംമാറ്റം. പണിമുടക്കിയവര്‍ക്കെതിരായ പ്രതികാര നടപടിലാണ് സ്ഥലം മാറ്റമെന്ന് യൂണിയനുകള്‍. എ.ഐ.ടി.യു.സി, ബി.എം.എസ് യൂണിയനിലെ തൊഴിലാളികളെയാണ് ദൂരസ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുള്ളത്. എറണാകുളം, കരുനാഗപള്ളി, കൊട്ടാരക്കര ഡിപ്പോകളിലാണ് നടപടി. ഡ്രൈവര്‍മാര്‍ക്കു പുറമേ കരുനാഗപ്പള്ളി ഡിപ്പോയില്‍ വെഹിക്കിള്‍ സൂപ്പര്‍വൈസറെയും മാറ്റിയിട്ടുണ്ട്. സ്ഥലംമാറ്റത്തിനെതിരെ ശക്തമായ സമരത്തിനുള്ള ഒരുക്കത്തിലാണ് യൂണിയനുകള്‍

LEAVE A REPLY

Please enter your comment!
Please enter your name here