കെ.എസ്.ആര്‍.ടി.സി. 250 എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടു

0

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. 250 എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടു. മെക്കാനിക്കല്‍ വിഭാഗത്തിലുണ്ടായിരുന്നവര്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്. പതിനഞ്ച് വര്‍ഷത്തിലധികം സര്‍വീസ് ഉണ്ടായിരുന്നവരും പിരിച്ചുവിടപ്പെട്ടവരിലുണ്ട്.

പിരിച്ചുവിടല്‍ സംബന്ധിച്ച ഉത്തരവ് ഇതുവരെയും പുറത്തിറങ്ങിയിട്ടില്ല. വാക്കാല്‍ നിര്‍ദേശം നല്‍കുകയായിരുന്നുവെന്നാണ് ജീവനക്കാര്‍ വ്യക്തമാക്കുന്നത്. വരുമാനമില്ലാതെ 40 ശതമാനം സര്‍വീസുകള്‍ വെട്ടിക്കുറച്ചതിനു പിന്നാലെയാണ് ഈ പിരിച്ചുവിടല്‍. ഒഴിവാക്കലുകളിലൂടെ 20 ലക്ഷത്തോളം രൂപയുടെ കുറവുണ്ടാകുമെന്നാണ് കെ.എസ്.ആര്‍.ടി.സിയുടെ കണക്കൂകൂട്ടല്‍.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here