കെ.എസ്.ആർ.ടി.സി: ഒരു വിഭാഗത്തിന്റെ പണിമുടക്ക് തുടങ്ങി, വലഞ്ഞ് യാത്രക്കാർ

തിരുവനന്തപുരം കെ.എസ്.ആർ.ടി.സിയിൽ ഒരു വിഭാഗം ജീവനക്കാർ സമരം തുടങ്ങിയതോടെ വലഞ്ഞ് യാത്രക്കാർ. ഭരണപക്ഷ യൂണിയൻ സമരത്തിൽ നിന്ന് വിട്ടു നിൽക്കുന്നതായി പ്രഖ്യാപിച്ചിട്ടും ഓപ്പറേറ്റ് ചെയ്യപ്പെടുന്നത് പത്തു ശതമാനത്തിനു താഴെ സർവീസുകൾ മാത്രമാണ്.

മുപ്പതിലധികം ഡിപ്പോകളിൽ സർവീസുകൾ പൂർണ്ണമായും മുടങ്ങിയ നിലയിലാണ്. തെക്കൻ ജില്ലകളിൽ യാത്രക്കാർ വലഞ്ഞു. ശമ്പള പരിഷ്കരണം ആവശ്യപ്പെട്ടും സ്വിഫ്റ്റ് കമ്പനി രൂപീകരണത്തെ എതിർത്തുമാണ് ഐ.എൻ.ടി.യു.സി, ബി.എം.എസ് സംഘടനകൾ സൂചനാ പണിമുടക്ക് നടത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here