നികുതി അടച്ചില്ല, കെ.എസ്.ആര്‍.ടി.സിയുടെ വാടക ബസുകള്‍ പിടിച്ചെടുത്തു, അന്തര്‍ സംസ്ഥാന ട്രിപ്പുകള്‍ മുടങ്ങി

0

തിരുവനന്തപുരം: നികുതി അടയ്ക്കാത്തതിനെ തുടര്‍ന്ന് അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്കായി കെ.എസ്.ആര്‍.ടി.സി വാടകയ്ക്ക് എടുത്തിരുന്ന മൂന്നു സ്‌കാനിയ ബസുകള്‍ മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു.

നികുതി അടയ്ക്കണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും വീഴ്ച വരുത്തിയതിനാലാണ് പിടിച്ചെടുക്കാന്‍ നിര്‍ബന്ധിതമായതെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. മുംബൈ ആസ്ഥാനമായ കമ്പനിയില്‍നിന്ന് 10 വീതം സ്‌കാനിയ, ഇലക്ട്രിക് ബസുകളാണ് കെ.എസ്.ആര്‍.ടി.സി വാടകയ്ക്ക് എടുത്തിട്ടുളളത്. ഓരോ സ്‌കാനിക ബസും ഒന്നര ലക്ഷത്തോളം രൂപ വീതം നികുതി കുടിശിക വരുത്തിയിട്ടുണ്ട്.

ബസുകള്‍ പിടിക്കപ്പെട്ടതോടെ വൈകുന്നേരം ബംഗളൂരുവിലേക്കും മൂകാംബികയിലേക്കുമുള്ള സര്‍വീസുകള്‍ കെ.എസ്.ആര്‍.ടി.സി. റദ്ദാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here