കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ കുടിശിക ഈമാസം

0

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ കുടിശിക പ്രശ്‌നത്തില്‍ പരിഹാരമായി. കുടിശിക ഈമാസം തന്നെ കൊടുത്തുതീര്‍ക്കാന്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനമായി. 2017 ജൂണ്‍, സെപ്തംബര്‍ മാസങ്ങളിലെ പെന്‍ഷന്‍ ഭാഗികമായും 2017 ഡിസംബര്‍, ഈ വര്‍ഷം ജനുവരി മാസങ്ങളിലെ പെന്‍ഷന്‍ പൂര്‍ണമായും കൊടുത്തുതീര്‍ക്കാനുണ്ട്. 164 കോടി രൂപയാണ് ഇതിനായി ആവശ്യമുള്ളത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here