കെ.എസ്.ആര്‍.ടി.സി: പെന്‍ഷന്‍ അവകാശമെന്ന് ഹൈക്കോടതി, നല്‍കാന്‍ കോര്‍പ്പറേഷനെ പ്രാപ്തമാക്കുമെന്ന് പിണറായി, പ്രതിഷേധിച്ച് പ്രതിപക്ഷം

0
1

തിരുവനന്തപുരം/കൊച്ചി: വിരമിച്ച ജീവനക്കാര്‍ക്ക് കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ നല്‍കിയേ തീരുവെന്ന് ഹൈക്കോടതി. കെ.എസ്.ആര്‍.ടി.സിയുടെ സാമ്പത്തിക പ്രതിസന്ധി പെന്‍ഷന്‍ നല്‍കാതിരിക്കാനുള്ള കാരണമല്ല. വിരമിച്ച തൊഴിലാളികളുടെ അവകാശമാണ് പെന്‍ഷന്‍. അതിനാല്‍, നിരാകരിക്കാനോ അനന്തമായി നീട്ടാനോ അവകാശമില്ലെന്ന് കോടതി ഉത്തരവില്‍ പറയുന്നു.
അതേസമയം, വരവിനെക്കാള്‍ കൂടുതല്‍ ചെലവു വരുന്നതാണ് കെ.എസ്.ആര്‍.ടി.സിയിലെ പ്രതിസന്ധിക്കു കാരണമെന്ന് പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. ഗൗരവമായ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നുണ്ടെങ്കിലും ശമ്പളവും പെന്‍ഷനും കൊടുക്കാനുള്ള നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. പ്രശ്‌നത്തില്‍ മുഖ്യമന്ത്രിയുടെ മറുപടി നിരാശാജനകമാണെന്നു പ്രതിപക്ഷം ആരോപിച്ചു. പെന്‍ഷന്‍ എന്നു നല്‍കുമെന്നുപോലും സര്‍ക്കാര്‍ പറയുന്നില്ലെന്ന് രമേശ് ചെന്നിത്തില കുറ്റപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here