കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാരുടെ സമരം പിന്‍വലിച്ചു

0

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാരുടെ സമരം പിന്‍വലിച്ചു. പെന്‍ഷന്‍ കുടിശ്ശിക ബുധനാഴ്ചയ്ക്കകം തീര്‍ക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് വിരമിച്ചവരുടെ പെന്‍ഷന്‍ സഹകരണ ബാങ്കുകള്‍വഴി മാസം തോറും വിതരണം ചെയ്യുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് സംഘടനാ പ്രതിനിധികളെ മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാന സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ഇതിനായി സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിക്കും.  കണ്‍സോര്‍ഷ്യവും സര്‍ക്കാരും കെ.എസ്.ആര്‍.ടി.സിയും ഇതു സംബന്ധിച്ച് ധാരണാപത്രം ഒപ്പിടും. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഏതാനും ദിവസത്തിനകം പൂര്‍ത്തിയാക്കും. അതിനാല്‍ പെന്‍ഷന്‍കാര്‍ അവരവരുടെ താമസസ്ഥലത്തെ സഹകരണ ബാങ്കില്‍ അക്കൗണ്ട് തുറക്കണം. ഈ അക്കൗണ്ടിലേക്ക് പെന്‍ഷന്‍ ലഭ്യമാക്കും. കുടിശ്ശികയും തീര്‍ത്തു നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here