കെ.എസ്.ആര്‍.ടി.സി സമരം: ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍, പിരിച്ചുവിടുമെന്ന് മുന്നറിയിപ്പ്

0
5

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിലെ മെക്കാനിക്കല്‍ വിഭാഗം ജീവനക്കാര്‍ നടത്തുന്ന സമരത്തെ നേരിടാന്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. സമരം തുടരുന്ന തൊഴിലാളികളെ പിരിച്ചുവിടുമെന്ന് എം.ഡി രാജമാണിക്യം മുന്നറിയിപ്പ് നല്‍കി. ട്രേഡ് യൂണിയന്‍ നേതാക്കളുമായുള്ള ചര്‍ച്ചകള്‍ക്കൊടുവില്‍ സമരം ഒത്തുതീര്‍പ്പായതായി ഗതാഗത മന്ത്രി തോമസ് ചാണ്ടി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ഒത്തുതീര്‍പ്പുവ്യവസ്ഥ അംഗീകരിക്കില്ലെന്ന് പറഞ്ഞ് തൊഴിലാളികള്‍ രംഗത്തെത്തി.  ഇതിനു പിന്നാലെയാണ് സമരത്തെ നേരിടാന്‍ സര്‍ക്കാരും മാനേജ്‌മെന്റും തീരുമാനിച്ചത്.

സിംഗിള്‍ ഡ്യൂട്ടി പിന്‍വലിക്കില്ലെന്നും ദിവസേനയുള്ള മൂന്ന് ഷിഫ്റ്റ് കൂടാതെ രാത്രി ഏഴു മുതല്‍ രാവിലെ ഏഴുവരെയുള്ള 12 മണിക്കൂര്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി കൂടി ഏര്‍പ്പെടുത്താനും യോഗത്തില്‍ തീരുമാനമായിരുന്നു. രാവിലെ ഏഴു മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ, ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി എട്ടുവരെ, എട്ടു മുതല്‍ പുലര്‍ച്ചെ രണ്ടു വരെ എന്നിങ്ങനെയുള്ള ഷിഫറ്റ് നിലനിര്‍ത്തിക്കൊണ്ടാണിത്. തുടര്‍ച്ചയായ രാത്രി ഡ്യൂട്ടി ഒഴിവാക്കാനും തീരുമാനിച്ചു.  ഒത്തുതീര്‍പ്പ് ധാരണകള്‍ യൂണിയന്‍ നേതാക്കള്‍ അംഗീകരിക്കുകയും ചെയ്തു. ഇത് തൊഴിലാളികളെ അറിയിച്ചപ്പോഴാണ് പ്രശ്‌നമായത്.

LEAVE A REPLY

Please enter your comment!
Please enter your name here