ജീവനക്കാരിൽ തട്ടിപ്പുകാരുണ്ടെന്ന് എം.ഡി, ബിജു പ്രഭാകര​നെതിരെ പ്രതി​ഷേധം, ഭൂമി ​കൈമാറ്റങ്ങളിൽ ദുരൂഹതയെന്ന് ടി.ഡി.എഫ്, എക്സിക്യൂട്ടീവ് ഡയറക്ട​റെ നീക്കി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ജീവനക്കാർക്കെതിരെ പൊട്ടിത്തെറിച്ച് എം.ഡി. ബിജു പ്രഭാകരൻ. ജീവനക്കാർ പലവിധത്തിൽ തട്ടിപ്പ് നടത്തി കെ.എസ്.ആർ.ടി.സിയെ നഷ്ടത്തിലാക്കുകയാണെന്നു പണ തട്ടിക്കുകയും മറ്റു ജോലികൾക്കു പോവുകയു ചെയ്യുന്നുവെന്ന്യാ പത്രസമ്മേളനത്തിൽ തുറന്നടിച്ചു. ബിജു പ്രഭാകരനെതിരെ പ്രതിഷേധക്കൊടി ഉയർത്തി ജീവനക്കാർ.


  • UPDATES
    • തിങ്കളാഴ്ച എം.ഡിയും യൂണിയൻ പ്രതിനിധികളുമായി ചർച്ച നടത്തും.
    • @ 4.30pm: സാമ്പത്തിക ക്രമക്കേട് ആരോപണത്തിൽ എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീകുമാറിനെ എറണാകുളത്തേക്ക് സ്ഥലം മാറ്റി.
    • ബിജു പ്രഭാകരന്റെ പ്രസ്താവനകൾ അ‌നുചിതമാണെന്നും തിരുത്തുമെന്നുമാണ് പ്രതീക്ഷയെന്നും സി.ഐ.ടി.യു നേതാവ് എളമരം കരീം പ്രതികരിച്ചു. തൊഴിലാളികൾ കൃത്യവിലോപം കാട്ടിയാൽ നടപടിക്കു നിയമമുണ്ട്. അത് ഉപയോഗിക്കണം. കെ.എസ്.ആർ.ടി.സി ആദായകരമാക്കാനുള്ള ഏതു നടപടിയെയും യൂണിയനുകൾ പിന്തുണയ്ക്കുമെന്നും അ‌ദ്ദേഹം കൂട്ടിച്ചേർത്തു.

കെ.എസ്.ആർ.ടി.സി. നേരിടുന്നത് വലിയ പ്രതിസന്ധിയാണ്. ഇതു മറികടക്കുന്നതിന് നടത്തിയ പഠനത്തിൽ നിന്നാണ് ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള വീഴ്ചകൾ കണ്ടെത്തിയത്. ആരെയും പിരിച്ചുവിടുകയെന്നത് നടയമല്ലെന്നും ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയാണ് ലക്ഷ്യമെന്നും അ‌ദ്ദേഹം പറഞ്ഞു. അ‌തിനിടെയാണ് ജീവനക്കാരുടെ ഭാഗത്ത് അ‌രങ്ങേറുന്ന വലിയ ക്രമക്കേടുകൾ കണ്ടെത്തിയത്. വലിയ ശമ്പളം പറ്റുന്ന ജീവനക്കാർ മറ്റു ജോലികളിൽ ഏർപ്പെടുന്നു. പലരും ഇഞ്ചിയും കാപ്പിയും കൃഷി ചെയ്യുന്നു. ചിലർ ട്യൂഷനെടുക്കുന്നു. പല ഡിപ്പോകളിലും എംപാനൽ ജീവനക്കാരാണ് ​ദൈനംദിന ജോലികളിൽ ഏർപ്പെടുന്നത്. ഇന്ധനം കടത്തിയും ടിക്കറ്റ് മെഷീനിൽ ക്രമക്കേട് നടത്തിയും പണം തട്ടുന്നു. ലോക്കൽ പർച്ചേഴ്സിലൂടെ സാധനങ്ങൾ വാങ്ങുന്നതിലും ക്രമക്കേടുണ്ടെന്ന് അ‌ദ്ദേഹം കൂട്ടിച്ചേർത്തു. 2012-2015 കാലയളവിൽ കെ.എസ്.ആർ.ടി.സിയിൽ നിന്ന് 100 കോടിയോളം രൂപ കാണാതായി. ഇതുമായി ബന്ധപ്പെട്ട് അ‌ന്ന് അ‌ക്കൗണ്ട്സ് മാനേജരായിരുന്ന ശ്രീകുമാറിനെതിരെ നടപടി സ്വീകരിക്കും. പോസ്കോ കേസിൽ റിമാൻഡ് ചെയ്യപ്പെട്ട ജീവനക്കാരനെ തിരിച്ചെടുത്ത വിജിലൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ പി.എം. ഷറഫിനെതിരെയും നടപടി സ്വീകരിക്കുമെന്നും എം.ഡി. പറഞ്ഞു. നിലവിൽ 7000 ൽ അ‌ധികം ജീവനക്കാർ അ‌ധികമുണ്ട്. ഘട്ടം ഘട്ടമായി മൂന്നോ നാലോ വർഷം ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയാണ് ലക്ഷ്യമിടുന്നത്. മുഴുവൻ പ്രവർത്തനങ്ങളും കമ്പ്യൂട്ട​റൈസ് ചെയ്ത് കോർപ്പറേഷനെ പുനരുജ്ജീവിപ്പിക്കേണ്ടതുണ്ടെന്നും അ‌ദ്ദേഹം പറഞ്ഞു.

പ്രതസമ്മേളനം പൂർത്തിയായി മണിക്കൂറുകൾക്കുള്ളിൽ തന്നെ കെ.എസ്.ആർ.ടി.സി ആസ്ഥാനത്തേക്കു ജീവനക്കാർ പ്രതിഷേധമാർച്ച് സംഘടിപ്പിച്ചു. കോൺ്രഗസ് തൊഴിലാളി സംഘടനയായ ടി.ഡി.എഫിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. എം.ഡിയെ വിമർശിച്ചതിനൊപ്പം പ്രബലമായ സി.ഐ.ടി.യു. അ‌നുകൂല സംഘടനയെ കടന്നാക്രമിക്കാനും നേതാക്കൾ ശ്രമിച്ചു. പണം നഷ്ടപ്പെടുകയോ മോഷണം നടക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ നടപടി എടുക്കേണ്ടത് എം.ഡിയും സർക്കാരുമാണ്. കെ.എസ്.ആർ.ടി.സിയുടെ എറണാകുളത്തെ ഭൂമി പാട്ടത്തിനു നൽകിയതിൽ ക്രമക്കേടുണ്ട്. കേന്ദ്രസർക്കാർ സ്ഥാപനമായ എച്ച്.എൽ.എൽ വാങ്ങാൻ ശ്രമിക്കുന്ന യൂസഫലിയുടെ ​കൈകളിലേക്ക് കെ.എസ്.ആർ.ടി.സിയുടെ ഭൂമികൾ പാട്ടത്തിന് എത്തിക്കാൻ ശ്രമം നടക്കുന്നുവെന്നും ശശിധരൻ ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here