ബസുകള്‍ ഓടും, കെ.എസ്.ആര്‍.ടി.സി പണിമുടക്ക് മാറ്റി

0

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ അനിശ്ചിതകാലപണിമുടക്ക് മാറ്റി വച്ചു. ഗതാഗതമന്ത്രി എ കെ ശശീന്ദ്രനുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. കേസ് പരിഗണിക്കുന്നതുവരെ പണിമുടക്ക് തടഞ്ഞുകൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചതും ചര്‍ച്ചലെ സമവായത്തിലേക്ക് നയിച്ചു.

മൂന്ന് കാര്യങ്ങളില്‍ പ്രധാനമായും ഗതാഗതമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉറപ്പ് കിട്ടിയെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു. ഗതാഗത സെക്രട്ടറി ഡ്യൂട്ടി പരിഷ്‌കരണത്തിലെ അശാസ്ത്രീയത പരിഹരിക്കാന്‍ നല്‍കിയ റിപ്പോര്‍ട്ട് ഈ മാസം 21-നകം നടപ്പിലാക്കും. 30-നകം ശമ്പളപരിഷ്‌കരണചര്‍ച്ച നടത്തുമെന്നും ഗതാഗതമന്ത്രി ഉറപ്പ് നല്‍കിയെന്നും പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാന്‍ നിയമപരമായ പരിധിയ്ക്കുള്ളില്‍ വച്ച് ശ്രമിക്കുമെന്നും യൂണിയനുകള്‍ പറഞ്ഞു.

ഗതാഗതസെക്രട്ടറിയും കെഎസ്ആര്‍ടിസി എംഡിയും ചര്‍ച്ചയിലുണ്ടായിരുന്നു. കെഎസ്ആര്‍ടിസി എംഡിയുമായി യൂണിയന്‍ നേതാക്കള്‍ നേരത്തെ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here