കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്

0

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. ഒക്‌ടോബര്‍ രണ്ട് അര്‍ദ്ധ രാത്രി മുതലാണ് പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. മാനേജുമെന്റിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് സംയുക്ത സമരസമിതി പണിമുടക്ക് ആഹ്വാനം ചെയ്തത്. സംഘടനകളുമായി കെ.എസ്.ആര്‍.ടി.സി. എം.ഡി. ടോമിന്‍ തച്ചങ്കരി വ്യാഴാഴ്ച വൈകുന്നേരം നടത്താനിരുന്ന ചര്‍ച്ച ഉപേക്ഷിച്ചിരുന്നു. ബുധനാഴ്ച ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here