1472 പേര്‍ നിയമനം നേടി, 500 പേര്‍ കൂടി എത്തിയേക്കും, എന്നാലും ഒഴിവുകള്‍ ബാക്കി

0
13

തിരുവനന്തപുരം: പി.എസ്.സി അഡൈ്വസ് മെമ്മോ അയച്ച 4051 പേരില്‍ 1472 പേര്‍ കെ.എസ്.ആര്‍.ടി.സിയില്‍ എത്തി നിയമനം നേടി. 500 പേര്‍ കൂടി എത്തുമെന്ന് പ്രതീക്ഷ. അവശേഷിക്കുന്ന ഒഴിവുകളില്‍ നിയമന പ്രതീക്ഷയില്‍ എംപാനലുകാര്‍.

4051 ഉദ്യോഗാര്‍ത്ഥികളെ നാല് ബാച്ചുകളിലായാണ് കെഎസ്ആര്‍ടിസി നിയമനത്തിനായി ക്ഷണിച്ചത്. 1000 പേരുള്ള ആദ്യ ബാച്ചില്‍ 250 ഓളം ഉദ്യോഗാര്‍ത്ഥികളാണ് എത്തി ചേര്‍ന്നത്. നാല് ബാച്ചുകളിലായി മൊത്തം 1472 പേരാണ് നിയമനത്തിനായി എത്തിയത്. ഇനിയും 500 പേര്‍ കൂടി എത്തുമെന്നാണ് കെ എസ് ആര്‍ടിസിയുടെ പ്രതീക്ഷ.

അഡൈ്വസ് മെമോ അയച്ച പകുതി പേരെയാണ് കെഎസ്ആര്‍ടിസിയും പ്രതീക്ഷിച്ചത്. കണ്ടക്ടര്‍മാരുടെ നിയമനം താല്‍ക്കാലികമായാണെന്ന് കെഎസ്ആര്‍ടിസി വ്യക്തമാക്കി. ദിവസ വേതന അടിസ്ഥാനത്തിലാണ് ഇവരെ നിയമിച്ചിരിക്കുന്നത്.

നിയമനത്തിന് എത്തിയ ഉദ്യോഗാര്‍ത്ഥികളോട് എം ഡി ടോമിന്‍ തച്ചങ്കരി നേരിട്ട് സംവദിച്ചു. കഠിനാധ്വാനത്തിന് തയ്യാറാല്ലാത്തവര്‍ ആരും ജോലിയില്‍ പ്രവേശിക്കേണ്ടെന്ന് തച്ചങ്കരി പറഞ്ഞു. നിയമിതരായ സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണനകളൊന്നും നല്‍കില്ല.

അതേസമയം എം പാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടത്തിലൂടെ സര്‍വീസുകള്‍ മുടങ്ങുന്നത് തുടരുകയാണ്. പ്രതിദിനം ആയിരത്തോളം സര്‍വീസുകളാണ് മുടങ്ങുന്നത്. ജോലി തേടി എംപാനലുകാരുടെ തിരുവനന്തപുരത്തേക്കുള്ള ലോങ്മാര്‍ച്ച് കഴിഞ്ഞ ദിവസം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here