ദീര്‍ഘകാല അവധി, ഡെപ്യൂട്ടേഷന്‍… മുങ്ങിയവരോട് നില്‍ക്കുന്നോ പോകുന്നോയെന്ന് ചോദിച്ച് കെ.എസ.ആര്‍.ടി.സി

0

തിരുവനന്തപുരം: ദീര്‍ഘകാല അവധിയെടുത്ത് മുങ്ങിയവരെ പൊക്കാന്‍ ഉറച്ച് ടോമിന്‍ തച്ചങ്കരി. ജോലി ലഭിച്ചശേഷം ദീര്‍ഘകാല അവധിയില്‍ പ്രവേശിച്ച ജീവനക്കാരെ പിരിച്ചുവിടാന്‍ കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റ് നടപടി ആരംഭിച്ചു.  മുങ്ങിയവര്‍ ഉടന്‍ ജോലിക്കു ഹാജരായില്ലെങ്കില്‍ നീക്കം ചെയ്യാനാണു അധികൃതരുടെ തീരുമാനം.

അഞ്ചു വര്‍ഷം അവധിയെടുത്ത് വിദേശത്തും ഇന്ത്യയ്ക്കകത്തും മറ്റു ജോലി ചെയ്യുന്ന 391 ജീവനക്കാര്‍ ജൂണ്‍ പത്തിനകം ജോലിക്കു ഹാജരാകാനാണ് നിര്‍ദേശം. അവധികാലാവധി കഴിഞ്ഞിട്ടും ഡ്യൂട്ടിക്ക് എത്താത്ത 73 ജീവനക്കാര്‍ക്കും നോട്ടിസ് നല്‍കിയിട്ടുണ്ട്. ഇവര്‍ മേയ് 25നകം ജോലിയില്‍ പ്രവേശിക്കണം. ഡെപ്യൂട്ടേഷനിലുള്ള 54 പേരെ തിരികെ വിളിക്കുകയും ചെയ്തു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here