പത്തനംതിട്ട: ബ്രേക്കു തകരാറിലായ കെ.എസ്.ആര്‍.ടി.സി. ബസ് റോഡിന്റെ മധ്യഭാഗത്തുവച്ച് കറങ്ങിത്തിരിഞ്ഞു. തിരിയുന്നതിനിടെ, ഒരു കാറില്‍ തട്ടിയ ബസ് തെന്നിമാറാതിരുന്നതും എതിരെ വാഹനങ്ങള്‍ വരാതിരുന്നതും വന്‍ ദുരന്തം ഒഴിവാക്കി.

എം.സി. റോഡില്‍ അടൂരിനു സമീപം നെല്ലിമൂട്ടിപ്പടി ജംഗ്ഷനിലാണ് തലനാരിഴ്ക്ക് വന്‍ ദുരന്തം ഒഴിവായത്. തിരുവനന്തപുരത്തുനിന്ന് മല്ലപ്പള്ളിയ്ക്കു പോവുകയായിരുന്ന ഫാസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്. ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here