തിരുവനന്തപുരം: കോവിഡ് വ്യാപനം കുറയുന്ന പശ്ചാത്തലത്തിലും കെ.എസ്.ആര്‍.ടി.സി ബസുകളില്‍ യാത്രക്കാര്‍ വര്‍ദ്ധിച്ചതിന്‍്റെ അടിസ്ഥാനത്തിലും സംസ്ഥാനത്ത് ബസ് ചാര്‍ജ് കുറയ്ക്കാനുള്ള നീക്കങ്ങുമായി സംസ്ഥാന സര്‍ക്കാര്‍. നിലവിലെ ചാര്‍ജ്ജ് നിരക്ക് എത്ര വരെ കുറയ്ക്കാമെന്നു പരിശോധിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ ജനുവരിയില്‍ സര്‍ക്കാര്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷനെ ചുമതലയേല്‍പ്പിക്കും. കമ്മീഷന്‍ നല്‍കുന്ന റിപ്പോര്‍ട്ടിനുസരിച്ചായി പുതിയ നിരക്കുകള്‍ നിലവില്‍ വരിക.

എന്നാല്‍ ഈ നീക്കത്തിനെതിരെ ഗതാഗത വകുപ്പ് രംഗത്ത് വന്നിരിക്കുകയാണ്, ബസ് ചാര്‍ജ് പുനര്‍നിര്‍ണയിക്കുമ്ബോള്‍ കഴിഞ്ഞ ജൂണിനു മുമ്ബത്തെ നിരക്കിലേക്കു പോകാനാവില്ലെന്നാണ് വകുപ്പിന്റെ നിലപാട്. സര്‍ക്കാര്‍ ഈ അഭിപ്രായത്തോട് ഭാഗികമായി യോജിക്കാനാണ് സാധ്യത. ഇന്ധന വില വര്‍ദ്ധനവ് ഉള്‍പ്പെടെ പരിഗണിച്ച്‌ ജൂണിനു മുമ്ബത്തേതില്‍ നിന്ന് 10-15% വര്‍ദ്ധന വരുന്ന വിധത്തിലാവും പുതിയ നിരക്കെന്നാണ് സൂചനകള്‍ .

ലോക്ക് ഡൗണിനു ശേഷം സര്‍വീസുകള്‍ പുനരാരംഭിച്ചപ്പോള്‍ ഉടമസ്ഥതയിലുള്ള ദീര്‍ഘദൂര ബസുകളില്‍ കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാന്‍ സൂപ്പര്‍ഫാസ്റ്റ് മുതലുള്ള ബസുകള്‍ക്കും ലോഫ്ലോര്‍ എ.സി ബസിനും ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ 25% നിരക്കിളവ് നല്‍കിയിരുന്നു. അതിനു ശേഷം യാത്രക്കാരുടെ എണ്ണം കൂടിയതായാണ് കണക്കുകള്‍. ഈ കണക്കുകളുടെ അടിസ്ഥാനത്തിലാണ് നിരക്ക് കുറച്ച്‌ വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം.

എന്നാല്‍ കോവിഡ് പ്രതിസന്ധിയില്‍ നഷ്ടത്തിലായ സ്വകാര്യ ബസുടമകള്‍ കോവിഡ്ക്കാലത്തെ നികുതി ഒഴിവാക്കുക, ‌ഡീസല്‍ സബ്സിഡി നല്‍കുക, സ്വകാര്യ ബസുടകമള്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുക തുടങ്ങിയ ഇവരുടെ ആവശ്യങ്ങള്‍ ഉന്നയിയിക്കുന്നതിനിടയിലാണ് നിരക്ക് കുറയ്ക്കാന്‍ സര്‍ക്കാര്‍ നീക്കങ്ങള്‍ നടത്തുന്നത്.

ജനുവരി ഒന്നു മുതല്‍ എല്ലാ കെഎസ്‌ആര്‍ ടി സി ബസുകളും സ്ഥാനത്ത് ഓടിത്തുടങ്ങും. ഓര്‍ഡിനറി ബസുകളുടെ മിനിമം ചാര്‍ജായ 8 രൂപ മാറ്റാതെയാണ് സര്‍ക്കാര്‍ ജൂണ്‍ 2 മുതല്‍ യാത്രാ നിരക്കില്‍ 25 ശതമാനം കൂട്ടിയത്. മിനിമം ചാര്‍ജില്‍ സഞ്ചരിക്കാവുന്ന ദൂരം അഞ്ച് കിലോമീറ്ററില്‍ (രണ്ട് ഫെയര്‍ സ്റ്റേജ്)​ നിന്ന് രണ്ടരയായി (ഒരു ഫെയ‌ര്‍ സ്റ്റേജ്)​ കുറച്ചിരുന്നു. കിലോമീറ്റര്‍ നിരക്ക് 70 പൈസയായിരുന്നത് 90 പൈസയാക്കി. സൂപ്പര്‍ ക്ളാസ് ബസുകളുടെ നിരക്കില്‍ 25% വര്‍ദ്ധനയും വരുത്തിയിരുന്നു. ഈ വര്‍ദ്ധനവുകള്‍ പിന്‍വലിച്ച്‌ പുതിയ നിരക്കുകള്‍ നിശ്ചയിക്കാനാണ് സര്‍ക്കാര്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷനെ സമീപിക്കാന്‍ പോകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here