സംശയം നിപ്പോ വയസിനെ, അപൂര്‍വ്വ പനിയുടെ പരിശോധനാ റിപ്പോര്‍ട്ട് കാത്ത് അധികൃതര്‍, 8 പേര്‍ ചികിത്സയില്‍

0

കോഴിക്കോട്: അപൂര്‍വ്വ വൈറസ് ബാധയെ തുടര്‍ന്ന് ഒരു കുടംബത്തിലെ മൂന്നു പേര്‍ മരിച്ച പേരാമ്പ്രയില്‍ 25 പേര്‍ നിരീക്ഷണത്തില്‍. എട്ടു പേര്‍ ചികിത്സയില്‍. ജില്ലയില്‍ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. സംസ്ഥാനതലത്തില്‍ കണ്‍ട്രോള്‍ റൂമും തുറന്നു.

വവ്വാലില്‍ നിന്നു പകരുന്ന നിപ്പാ വൈറസ് സൃഷ്ടിക്കുന്ന മസ്തിഷ്‌കജ്വരമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. വാവലുകളുടെ സ്പര്‍ശമേറ്റ പഴങ്ങളില്‍ നിന്നു വൈറുകള്‍ മനുഷ്യരിലേക്ക് കടക്കാം. രോഗം ബാധിച്ച മനുഷ്യരില്‍ നിന്ന് മറ്റുള്ളവരിലേക്ക് പകരും. വാക്‌സിന്‍ കണ്ടെത്തിയിട്ടില്ല. ശ്വാസതടസ്സം, കടുത്ത തലവേദന, പനി എന്നിവയോടെ തുടങ്ങി മസ്തിഷ്‌ക ജ്വരത്തിലേക്കു നീങ്ങുന്നതാണ് കണ്ട് വരുന്നത്.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ആറു പേരും കൊഴിക്കോട്, കൊച്ചി എന്നിവിടങ്ങളില്‍ സ്വകാര്യ ആശുപത്രികളില്‍ രണ്ടുപേരുമാണ് ചികിത്സയിലുള്ളത്. ഇവരില്‍ നാലു പേരില്‍ മാത്രമാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുളളതെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. മരിച്ച രണ്ടു പേരിലും രോഗം ബാധിച്ച രണ്ടുപേരിലുമാണ് കണ്ടെത്തിയത്. മരിച്ചവരില്‍ കണ്ട വൈറസ് ബാധ മൂലമുള്ള പനിയുടെ ലക്ഷണങ്ങള്‍ കാണിച്ചവരാണ് പ്രത്യേക നിരീക്ഷണത്തിലും ചികിത്സയിലുമുള്ളത്.

വൈറസ് ബാധസംബന്ധിച്ച് കേന്ദ്ര വിദഗ്ധ സംഘം പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കി. മണിപ്പാല്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളജ് വൈറോളജി വിഭാഗം മേധാവി ഡോ. അരുണ്‍കുറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലം സന്ദര്‍ശിച്ചത്. മരിച്ചവരുടെ സ്രവ സാംപിളുകള്‍ കൂടുതല്‍ പരിശോധനയ്ക്കായി പൂന്നൈ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരിക്കുകയാണ്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here