കൊലപാതകത്തില്‍ പങ്കാളിയാണെന്ന് വാര്‍ത്താ സമ്മേളനത്തില്‍ വിളിച്ചു പറഞ്ഞു, പോലീസ് അറസ്റ്റ് ചെയ്തു

0

കോട്ടയം: കൊലപാതകത്തില്‍ പങ്കാളിയായതായി വാര്‍ത്താ സമ്മേളനത്തിനിടെ വെളിപ്പെടുത്തിയ വൈക്കം സ്വദേശി സിബിയെ കോട്ടയം പ്രസ് ക്ലബിലെത്തി പോലീസ് അറസ്റ്റ് ചെയ്തു. സെക്‌സ്-മയക്കുമരുന്ന് റാക്കറ്റിലെ കണ്ണിയാണ് താനെന്ന് വാര്‍ത്താ സമ്മേളനത്തിനിടെ സിബി വെളിപ്പെടുത്തി. ഇതിനു പിന്നാലെ കൊലപാതകം സംബന്ധിച്ച് നാടകീയ വെളിപ്പെടുത്തല്‍ നടത്തിയതാണ് വിനയായത്. കോയമ്പത്തൂരില്‍ വച്ച് കച്ചവടക്കാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ സുഹൃത്തിനൊപ്പം പങ്കാളിയായിരുന്നുവെന്നാണ് വെളിപ്പെടുത്തിയത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here