സ്‌കൂള്‍ കുട്ടികളുമായി പോയ ജീപ്പ് മതിലിലിടിച്ച് മൂന്നു മരണം

0
2

കൂത്താട്ടുകുളം: എറണാകുളം കൂത്താട്ടുകുളത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ ജീപ്പ് മതിലിലിടിച്ച് മൂന്നു മരണം. രണ്ട് വിദ്യാര്‍ഥികളും ഡ്രൈവറുമാണ് മരിച്ചത്. നയന ദിലീപ്, ആന്‍മരിയ എന്നീ യു.കെ.ജി വിദ്യാര്‍ഥികളും ഡ്രൈവര്‍ ജോസുമാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. പതിനഞ്ചു കുട്ടികള്‍ക്ക് പരുക്കേറ്റു. ഇതില്‍ രണ്ടു കുട്ടികളുടെ നില ഗുരുതരമാണ്. 8.45ന് ശേഷമാണ് അപകടമുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അപകട കാരണം വ്യക്തമല്ല. മേരിഗിരി സ്‌കൂളിന് വേണ്ടി കുട്ടികളെ എത്തിച്ചിരുന്ന സ്വകാര്യവാഹനമാണ് അപകടത്തില്‍ പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here