കൊല്ലം: ഏഴു വയസ്സുകാരി ദേവനന്ദ മുങ്ങിമരിച്ചതാണെന്നു വ്യക്തമാക്കി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കണ്ടെത്തുന്നതിനു 18 -20 മണിക്കൂറുകള്‍ മുമ്പാണ് കുഞ്ഞിന്റെ മരണം സംഭവിച്ചതെന്നും ശരീരം ജീര്‍ണിച്ചു തുടങ്ങിയിരിന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വയറ്റില്‍ ചെളിയുടെയും വെള്ളത്തിന്റെയും അംശവും കണ്ടെത്തിയിട്ടുണ്ട്.
ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം കൂടി ലഭിക്കുന്നതോടെ കാര്യങ്ങള്‍ വ്യക്തമാകൂ. മുങ്ങിമരണമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുമ്പോഴും നാട്ടുകാരും ബന്ധുക്കളും ഉന്നയിച്ച ആരോപണങ്ങള്‍ ഉത്തരമില്ലാതെ തുടരുകയാണ്.