ബിര്‍ഭും കൂട്ടക്കൊലക്കേസ് സി.ബി.ഐ അന്വേഷിക്കും, കേന്ദ്ര ഏജന്‍സി വേണ്ടെന്ന മമത സര്‍ക്കാരിന്റെ നിര്‍ദേശം കോടതി തള്ളി

കൊല്‍ക്കത്ത | ബംഗാളിലെ ബിര്‍ഭും കൂട്ടക്കൊലക്കേസ് അന്വേഷണം സിബിഐക്ക് കൈമാറി. ചീഫ് ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ, ജസ്റ്റിസ് രാജര്‍ഷി ഭരദ്വാജ് എന്നിവരടങ്ങുന്ന കൊല്‍ക്കത്ത ഹൈക്കോടതി ബെഞ്ചിന്റേതാണ് ഉത്തരവ്.

അന്വേഷണം കേന്ദ്ര ഏജന്‍സിക്ക് കൈമാറരുതെന്ന ബംഗാള്‍ സര്‍ക്കാരിന്റെ ആവശ്യം തള്ളിക്കൊണ്ടാണ് നടപടി. ബംഗാള്‍ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് (എസ്‌ഐടി) കേസ് കൈകാര്യം ചെയ്തിരുന്നത്.

വ്യാഴാഴ്ച സ്ഥലം സന്ദര്‍ശിച്ച ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി കലാപബാധിതര്‍ക്ക് നീതിയും സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്തു. എന്നാല്‍ കേസ് ഒതുക്കിത്തീര്‍ക്കാനാണ് മമതാ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി. ബംഗാളില്‍ നിയമവ്യവസ്ഥ താറുമാറായെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here