ഇടുക്കി/കോട്ടയം: രണ്ടു മണിയോെട മണ്ണില്‍ പുതഞ്ഞ കുട്ടികളുടെ മൃതദേഹങ്ങള്‍ ഓരോന്നായി കണ്ടെടുക്കുമ്പോള്‍ ഇരുവരും കെട്ടിപ്പയിടിച്ച നിലയിലായിരുന്നു. കല്ലുപുരയ്ക്കല്‍ വീട്ടില്‍ ഫൈസലിന്റെ മക്കളായ അഖിയാന്‍ ഫൈസല്‍, അഫ്‌സാന്‍ ഫൈസല്‍ എന്നിവരുടെ മൃതദേഹങ്ങളാണ് കെട്ടിപ്പുണര്‍ന്ന നലിയില്‍ കണ്ടെത്തിയത്. ഇതിനു പിന്നാലെയാണ് അംന സിയാദിന്റെ മൃതദേഹം കണ്ടെത്തിയത്. തൊട്ടു പിന്നാലെ ഫൗസിയയുടെയും അമീന്റേയും മൃതദേഹങ്ങള്‍ പുറത്തെടുത്തു.

കൊക്കയാറില്‍ കുത്തിയൊലിച്ചെത്തിയ പാറയും വെള്ളവും ഏഴു വീടുകളാണ് തകര്‍ത്തത്. ദുരന്തത്തില്‍ പെട്ടവരില്‍ അഞ്ചുപേരും പത്തു വയസില്‍ താഴെയുള്ള കുട്ടികളാണ്. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് ആറു പേരുടെ മൃതദേഹങ്ങള്‍ കൂടി ഇന്നു കണ്ടെത്തിയത്. ഇതോടെ ഇടുക്കി ജില്ലയില്‍ 24 മണിക്കൂറിനിടെ മഴ ദുരന്തത്തില്‍ മരിച്ചവരുടെ എന്നം ഒമ്പതായി.

സംസ്ഥാനത്ത് ഇന്നലെയും ഇന്നുമായി മഴക്കെടുതിയില്‍ ജീവന്‍ നഷ്ടപ്പെട്ടവുടെ എണ്ണം 23 ആയി ഉയര്‍ന്നു. കോട്ടയം ജില്ലയിലെ കൂട്ടിക്കലിലുണ്ടായ ഉരുള്‍പൊട്ടലില്‍ 10 പേരാണ് കൊല്ലപ്പെട്ടത്. ഇന്നലെ മൂന്നു പേരുടെയും ഇന്ന് ഏഴു പേരുടെയും മൃതദേഹം കണ്ടെത്തി.

കോട്ടയം ഇടുക്കി ജില്ലകളെ വേര്‍തിരിക്കുന്ന പുല്ലകയാറിനു സമീപമാണ് ഉരുള്‍പെട്ടലുണ്ടായിരിക്കുന്നത്. കുട്ടിക്കലും കൊക്കയാറും തമ്മില്‍ ഏതാനും കിലോമീറ്ററുകളുടെ വ്യത്യാസമാണുള്ളത്. .

LEAVE A REPLY

Please enter your comment!
Please enter your name here