പിണറായി സന്ദര്‍ശിക്കാന്‍ മടിച്ച ശ്രീജിത്തിന്റെ വീട്ടില്‍ കോടിയേരി എത്തി

0

കൊച്ചി: പിണറായി വിജയന്‍ സന്ദര്‍ശിക്കാന്‍ കൂട്ടാക്കാതിരുന്ന വരാപ്പുഴ ലോക്കപ്പ് മര്‍ദ്ദനത്തിന്റെ ഇര ശ്രീജിത്തിന്റെ വീട്ടില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എത്തി. ശ്രീജിത്തിന്റെ മരണത്തിനു കാരണക്കാര്‍ ആരായാലും അതെത്ര ശക്തന്മാരായാലും മാതൃകാപരമായി ശിക്ഷ വാങ്ങി നല്‍കാന്‍ പരിശ്രമിക്കുമെന്ന് കോടിയേരി വീട്ടുകാര്‍ക്ക് ഉറപ്പു നല്‍കി. മുഖ്യമന്ത്രി പിണറായി വിജയന്‍ വീടു സന്ദര്‍ശിക്കാതിരുന്നത് മനപ്പൂര്‍വ്വമല്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
വരാപ്പുഴയില്‍ സി.പി.എമ്മിന്റെ രാഷ്ട്രീയ വിശദീകരണ യോഗത്തിനു മുന്നോടിയായാണു കോടിയേരി ശ്രീജിത്തിന്റെ വീട്ടിലെത്തിയത്. സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി പി. രാജീവ് അടക്കമുള്ളവരും ശ്രീജിത്തിനൊപ്പമുണ്ടായിരുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here