ഷുഹൈബിനെ കൊലപ്പെടുത്തും മുമ്പ് കൊടി സുനി അടക്കമുള്ളവര്‍ പുറത്തിറങ്ങി, ഗുരുതര ആരോപണങ്ങളുമായി രമേശ് ചെന്നിത്തല

0

തിരുവനന്തപുരം: കണ്ണൂര്‍ എടയന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ ദുരൂഹത വര്‍ദ്ധിപ്പിക്കുന്ന ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട അതേരീതിയിലാണ് ഷുഹൈബിനെയും കൊന്നിരിക്കുന്നതെന്ന് ആരോപിച്ച ചെന്നിത്തല സംഭവം നടക്കുന്നതിനു മുമ്പ് കൊടി സുനി അടക്കമുള്ള 19 തടവുകാര്‍ക്ക് പരോള്‍ ലഭിച്ചിരുന്നതിന്റെ രേഖകളും പുറത്തുവിട്ടു.
ഷുഹൈബിന്റെ കൊലക്കേസ് പ്രതികളില്‍ ഒരാളെയും അറസ്റ്റ് ചെയ്യാന്‍ സാധിക്കാതെ പോലീസ് ഇരുട്ടില്‍ തപ്പുന്നതിനിടെയാണ് പുതിയ ആരോപണം. വിവിധ രാഷ്ട്രീയ കൊലപാതക കേസുകളിലെ പ്രതികള്‍ക്കു കൂട്ടത്തോടെ പരോള്‍ നല്‍കിയതു സംശയാസ്പദമാണ്. സി.പി.എം ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയല്ല. ഭീകര സംഘടനകളുടെ അതേ മാതൃകയിലുള്ള പ്രാകൃത രീതിയിലുള്ള കൊലപാതകങ്ങളും അക്രമങ്ങളുമാണ് സി.പി.എം കേരളത്തില്‍ നടത്തുന്നത്. മുഖ്യമന്ത്രിയുടെ മൗനം പ്രതികള്‍ക്ക് പ്രോത്സാഹനമാവുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
അതേസമയം, ഷുഹൈബ് കൊലക്കേസ് അന്വേഷണത്തില്‍ വീഴ്ചയില്ലെന്ന് ജില്ലാ പോലീസ് മേധാവി ജി. ശിവവിക്രം വ്യക്തമാക്കി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here