ലോക്കപ്പിനുള്ളില്‍ നില്‍ക്കുന്ന ശ്രീജിത്തിന്റെ ചിത്രം പുറത്തായി; മര്‍ദ്ദനം രാത്രി 11 മണിക്ക് ശേഷമെന്ന് സൂചന

0

വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്ത് ലോക്കപ്പിനുള്ളില്‍ നില്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തായി. അറസ്റ്റുചെയ്യപ്പെട്ടതിനുശേഷം രാത്രി 11 മണിയോടെ പകര്‍ത്തിയ ചിത്രമാണ് പ്രചരിക്കുന്നത്. ഷര്‍ട്ടിടാതെ നില്‍ക്കുന്ന ശ്രീജിത്ത് ക്ഷീണിതനായിരുന്നില്ല. കടുത്ത മര്‍ദ്ദനമേറ്റ പാടുകളും കാണാനില്ല. എന്നാല്‍ രാത്രിയോടെ അവധിയിലായിരുന്ന എസ്.ഐ. സ്‌റ്റേഷനിലെത്തിയതായും അന്വേഷണസംഘം സ്ഥിതീകരിച്ചിട്ടുണ്ട്. ഇതിനുശേഷമാകണം ക്രൂരമായ മര്‍ദ്ദനമേറ്റതെന്നാണ് വിലയിരുത്തപ്പെടുന്നത്.

ശ്രീജിത്ത് അറസ്റ്റിലായ ഏപ്രില്‍ 6ന് രാത്രിയില്‍ പകര്‍ത്തിയ ഈ ചിത്രം പോലീസിനെതിരെയുള്ള
ശക്തമായ തെളിവുകളിലൊന്നായി മാറുകയാണ്. ഏഷ്യാനെറ്റ് വാര്‍ത്താചാനലാണ് ഈ ചിത്രം ആദ്യം പുറത്തുകൊണ്ടുവന്നത്. ഇപ്പോള്‍ നവമാധ്യമങ്ങളിലും ചിത്രം പ്രചരിക്കുന്നുണ്ട്. ഐ.ജി: ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ശ്രീജിത്തിന്റെ മരണം അന്വേഷിക്കുന്നത്. അന്വേഷണം അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. പോലീസിന്റെ മര്‍ദ്ദനമാണ് മരണകാരണമെന്ന് ഏറെക്കുറെ സ്ഥിതീകരിക്കുന്ന തെളിവുകള്‍ കിട്ടിയതായാണ് സൂചന. സര്‍ക്കാരിന് നാണക്കേടായ സംഭവത്തില്‍ സി.പി.എം. പ്രാദേശിക നേതാക്കളുടെ പങ്കുണ്ടെന്നും ആരോപമുയര്‍ന്നിരുന്നു. ശ്രീജിത്തിന്റെ മരണത്തില്‍ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കുമെന്നാണ് അന്വേഷണസംഘം നല്‍കുന്ന സൂചന.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here