കടകംപള്ളിയെ തിരുത്തി മുഖ്യമന്ത്രി; കൊച്ചി മെട്രോ ഉദ്ഘാടനത്തിന് തിയതി നിശ്​ചയിച്ചിട്ടില്ലെന്ന്​ വിശദീകരണം

0
2

തിരുവനന്തപുരം: കൊച്ചി മെട്രോ ഉദ്ഘാടന വിഷയത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ മാസം 30 ന് ഉദ്ഘാടനം നടത്തുമെന്നും പ്രധാനമന്ത്രിയുടെ ഒഴിവിനായി അനന്തമായി കാത്തിരിക്കാനാവില്ലെന്നും നേരത്തെ മന്ത്രി പറഞ്ഞിരുന്നു. ഈ പ്രസ്താവന തിരുത്തിച്ച മുഖ്യമന്ത്രി, കൊച്ചി മെട്രോയുടെ ഉദ്​ഘാടനത്തി​​​െൻറ തിയതി നിശ്​ചയിച്ചിട്ടില്ലെന്ന്​ വിശദീകരണം നല്‍കി. കൊച്ചി മെട്രോ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്. അതിനായി അദ്ദേഹത്തിന്റെ ഓഫിസുമായി നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നു. 30 ന് ഉദ്ഘാടനം നടക്കുമെന്നു കടകംപള്ളി പറഞ്ഞത് തെറ്റിദ്ധാരണ മൂലമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here