ഹോളിഫെയ്ത്ത് എച്ച് 2 ഒ ഫഌറ്റ് നിലം പതിച്ചു, പിന്നാലെ ആല്‍ഫാ സെറീനും

0
16
  • ആദ്യത്തെതിനെക്കാള്‍ ശക്തമായ സ്‌ഫോടനമാണ് രണ്ടാമത്തേതില്‍ ഉണ്ടായത്. ആല്‍ഫാ സെറീന്റെ ഇരട്ട ഫഌറ്റിന്റെ ആദ്യ ടവറിന്റെ ഒരു ഭാഗം കായലിലേക്കാണ് പതിച്ചത്.
  • പൂരത്തിനു പടക്കം പൊട്ടുന്നതുപോലുള്ള ശബ്ദത്തോടെ രണ്ടു സെക്കന്‍ഡുകൊണ്ട് ഫഌറ്റ് നിലംപൊത്തി. പിന്നാലെ വലിയ പൊടിപടലം.
  • സമയം 11.18: നേരത്തെ നിശ്ചയിച്ചിരുന്നതില്‍നിന്നും 18 മിനിട്ട് വൈകി ഹോളിഫെയ്ത്ത് എച്ച് 2 ഒ ഫഌറ്റ് നിലം പതിച്ചു.
  • മിനിട്ടുകള്‍ വൈകി, സമയക്രമത്തില്‍ ചെറിയ മാറ്റത്തോടെ രണ്ടാമത്തെ സൈറണ്‍ മുഴങ്ങി
  • ദൗത്യം മിനിട്ടുകള്‍ വൈകുന്നു. മൂന്നാമത്തെ സൈറണ്‍ മുഴങ്ങേണ്ട സമയമായിട്ടും രണ്ടാമത്തെ സൈറണ്‍ മുഴങ്ങിയില്ല.

കൊച്ചി: സുപ്രീം കോടതി നിര്‍ദേശപ്രകാരം ഹോളിഫെയ്ത്ത്, ആല്‍ഫ ഫഌറ്റുകള്‍ പൊളിച്ചുമാറ്റാനുള്ള നടപടികള്‍ അന്തമഘട്ടത്തിലേക്ക് പ്രവേശിച്ചു. രാവിലെ 11ന് കുണ്ടന്നൂര്‍ എച്ച് 2 ഒ ഹോളിഫെയ്ത്തിലും പിന്നാലെ നെട്ടൂര്‍ ആല്‍ഫ സെറീന്‍ ഫഌറ്റിലും സ്‌ഫോടനങ്ങള്‍ നടത്തും. സെക്കന്റുകള്‍ കൊണ്ട് ഇവ നിലംപൊത്തും.

രാവിലെ എട്ടു മുതല്‍ വൈകുന്നേരം അഞ്ചുവരെ ഫഌറ്റുകളുടെ 200 മീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പതിനു ഫഌറ്റുകളുടെ 200 മീറ്റര്‍ ചുറ്റളവില്‍ നിന്ന് എല്ലാവരെയും ഒഴിപ്പിക്കും. 10.30ന് സ്‌ഫോനത്തിനുള്ള ആദ്യ സൈറണ്‍ മുഴങ്ങും. 10.55ന് രണ്ടാം സൈറണും 10.59ന് മൂന്നാം സൈറണും തൊട്ടു പിന്നാലെ സ്‌ഫോടനവും നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here