കൊച്ചി: ഉത്തരവുകള്‍ക്ക് വിലയില്ലാതായെന്ന് തോന്നിയതോടെ ജഡ്ജിതന്നെ ചന്തയിലെ മാലിന്യ കൂമ്പാരത്തിനു മുന്നില്‍ കുത്തിയിരുന്നു. ദിവസങ്ങളായി നടക്കാതിരുന്ന മാലിന്യം നീക്കല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കി നഗരസഭ.

ഇന്നലെ കൊച്ചി ബ്രോഡ്‌വേയിലാണ് നാടകീയ നീക്കങ്ങള്‍.
കടകളുടെ ലൈസന്‍സ് പരിശോധിക്കനായിട്ടാണ് ലീഗല്‍ സര്‍വീസ് അതോറിട്ടി സെക്രട്ടറിയും സബ് ജഡ്ജിയുമായ എ.എം. ബഷീര്‍ ചന്തയിലെത്തിയത്. ജനങ്ങളുടെ പരാതികള്‍ പരിശോധിക്കാനാണ് എത്തിയതെന്നു ജഡ്ജി വ്യക്തമാക്കി. ഇതിനിടയിലാണ് ചന്തയുടെ നടുവിലായി വലിയ മാലിന്യ കൂമ്പാരം ശ്രദ്ധയില്‍പ്പെട്ടത്. ഇത് നീക്കം ചെയ്യാന്‍ നിര്‍ദേശിച്ച സബ് ജഡ്ജി, മാലിന്യം പൂര്‍ണ്ണമായും നീക്കം ചെയ്യുന്നതുവരെ അവിടെ തന്നെ ഇരിക്കാനും തീരുമാനിച്ചു.

നാട്ടുകാരും ഒപ്പം കൂടിയതോടെ കൊച്ചി നഗരസഭ ഇടപെട്ടു. ജെ.സി.വിയും ടിപ്പറുമെല്ലാം എത്തി. മൂന്നു മണിക്കൂറിനിടെ, പത്തോളം ലോഡ് മാലിന്യം ചന്തയില്‍ നിന്ന് പുറത്തേക്ക്. വരും നാളുകളിലും മാലിന്യ കൂമ്പാരമുണ്ടാകാതെ നോക്കാന്‍ ജനകീയ കമ്മിറ്റിയും സ്ഥലത്ത് രൂപീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here