ഡൽഹി: ഭരണപ്രതിസന്ധി ചൂടുപിടിക്കുന്ന പുതുച്ചേരിയിൽ മുഖ്യമന്ത്രിക്കു മുന്നേ ലഫ്റ്റ്നന്റ് ഗവർണർ കിരൺ ബേദി ഔട്ട്. ചൊവ്വാഴ്ച രാത്രി രാഷ്ട്രപതി ഭവൻ പുറത്തിറക്കിയ ഉതത്തരവിലാണ് ഇക്കാര്യം അറിയിച്ചത്. പുതിയ ഗവർണറെ നിയമിക്കുന്നതുവരെ തെലങ്കാന ഗവർണർ ഡോ. തമിഴിസൈ സൗന്ദർരാജിന് താൽക്കാലിക ചുമതല നൽകിയിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് നടപടി.
ഗവർണർ വികസനത്തിന് തുരങ്കം വയ്ക്കുകയാണെന്ന് ആരോപണം ഉന്നയിച്ച് പ്രതിഷേധവുമായി മുഖ്യമന്ത്രി നേരത്തെ രംഗത്തെത്തിയിരുന്നു. എന്നാൽ, ഭൂരിപക്ഷം നഷ്ടപ്പെടുന്ന രീതിയിൽ കോൺഗ്രസ് ഡി.എം.കെ സഖ്യം പ്രതിസന്ധിയിലായിരിക്കുേമ്പാഴാണ് അപ്രതീക്ഷിത നടപടി.