കാറിൽ ഒരു മാസം ചുറ്റിയടിച്ച് രാജവെമ്പാല; നടുക്കം വിട്ടു മാറാതെ സുജിത്തും കുടുംബവും

കോട്ടയം | വനത്തിൽ നിന്നും ഉഗ്രവിഷമുള്ള ഒരു രാജവെമ്പാല നിങ്ങളുടെ കാറിൽ കയറി ഒരു മാസം ഒപ്പം യാത്ര ചെയ്യുക. ചിന്തിക്കാൻ പോലും കഴിയാത്ത ഈ അനുഭവം ജീവിതത്തിൽ ഉണ്ടായതിന്റെ ഞെട്ടലിലാണ് കോട്ടയം ആർപ്പൂക്കര സ്വദേശി സുജിത്തും കുടുംബവും.

ഒരു മാസം മുമ്പാണ് സുജിത്തും സുഹൃത്തുക്കളും നിലമ്പൂരില്‍ വനത്തിനോട് ചേർന്ന പ്രദേശത്ത് ലിഫ്റ്റിന്റെ പണിക്കായി പോയത്. തിരിച്ചു വരുന്നതിനു മുമ്പ് കാറിന്റെ പരിസരത്ത് ഇവര്‍ രാജവെമ്പാലയെ കണ്ടു. പിന്നീട് കാണാതായ പാമ്പ് കാറിനകത്ത് കയറിയിട്ടുണ്ടോ എന്ന പരിശോധിച്ച്, ഇല്ലെന്ന് ഉറപ്പിച്ച ശേഷമാണ് ഇവര്‍ നിലമ്പൂർ വിട്ടത്.

നാട്ടിലെത്തിയ ശേഷം  ഇതേ കാറുമായി കുടുംബത്തിനൊപ്പം പലയിടത്തും പോയി. ഒരാഴ്ച മുമ്പ് കാര്‍ കഴുകുന്നതിനിടെയാണ് പാമ്പിന്റെ പടം കണ്ടത്. ഞെട്ടിപ്പോയ സുജിത്ത് രാജവെമ്പാല കാറില്‍ തന്നെയുണ്ടെന്ന് ഉറപ്പിച്ചു. തുടര്‍ന്ന് വാവ സുരേഷിനെ വിളിച്ചുവരുത്തി. വാവ എത്തി കാറും പരിസരവും പരിശോധിച്ചെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. എന്നാൽ സമീപത്തു നിന്നു പാമ്പിന്റെ ഒരു മണിക്കൂർ മുമ്പുള്ള കാഷ്ടം ലഭിച്ചു. പരിസരം അരിച്ചു പെറുക്കിയെങ്കിലും പാമ്പിനെ കണ്ടെത്താനാകാതെ വന്നതോടെ വാവ മടങ്ങി. സുജിത്ത് മാത്രമല്ല നാട്ടുകാരും ദിവസങ്ങൾ പരിഭ്രാന്തിയിലായി.

ഒടുവിലാണ് അടുത്ത വീട്ടിലെ ചകിരിയും മറ്റും കൂട്ടിയിട്ടിരുന്ന ഭാഗത്ത് പാമ്പിന്റെ വാല്‍ കണ്ടത്. വനം വകുപ്പിന്റെ പാമ്പ് പിടിത്തക്കരന്‍ അബീഷ് എത്തി പാമ്പിനെ കണ്ടെത്തി പിടികൂടുകയായിരുന്നു.

king-cobra-caught-in-arpookara kottayam

LEAVE A REPLY

Please enter your comment!
Please enter your name here