കിഫ്ബി ഉദ്യോഗസ്ഥര്‍ ഉടന്‍ ഹാജരാകില്ല, ഇ.ഡിയെ നേരിടാനുറച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: മസാല ബോണ്ടുമായി ബന്ധപ്പെട്ട് കേസില്‍ കിഫ്ബി ഉദ്യോഗസ്ഥര്‍ ഉടന്‍ എന്‍ഫോഴ്‌സ്‌മെന്റിനു മുന്നില്‍ ഹാജരാകില്ല. എന്‍ഫോഴ്‌സ്‌മെന്റ് നടപടിക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയതിനു പിന്നാലെയാണ് തീരുമാനം. നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നും നടപടിയില്‍ നിന്നു പിന്‍മാറണമെന്നും ഇ.ഡിക്ക് അയച്ച മറുപടിയില്‍ കിഫ്ബി വ്യക്തമാക്കി.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റചട്ടങ്ങളുടെ ലംഘനമാണ് നടപടിയെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് കമ്മിഷനു കത്തയച്ചിരുന്നു. ഇക്കാര്യം കൂടി ചൂണ്ടിക്കാട്ടിയാണ് കിഫ്ബി ഇ.ഡിക്കു മറുപടി നല്‍കിയിട്ടുള്ളത്. ഡെപ്യൂട്ടി ഡയറക്ടറോട് ഇന്ന് ഹാജരാകാനായിരുന്നു ഇ.ഡി. ആവശ്യപ്പെട്ടിരുന്നത്. നാളെയാണ് സി.ഇ.ഒ കെ.എം. എബ്രഹാമിനോട് ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here