കെവിനെ കണ്ടെത്താന്‍ ഇടപെട്ട മുഖ്യമന്ത്രിയെ എസ്.പി തെറ്റിദ്ധരിപ്പുച്ചു, വകുപ്പതല അന്വേഷണം

0

കോട്ടയം: തട്ടിക്കൊണ്ടുപോയ കെവിനെ മോചിപ്പിക്കാന്‍ മുഖ്യമന്ത്രി നേരിട്ടു നടത്തിയ ഇടപെടലും പരായപ്പെട്ടിരുന്നു. മുഖ്യമന്ത്രി ഇടപെട്ടപ്പോള്‍ തെറ്റിദ്ധിപ്പിച്ചതിന് കോട്ടയം മുന്‍ എസ്.പി. മുഹമ്മദ് റഫീഖിനെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവ്.
കെവിനെ തട്ടിക്കൊണ്ടുപോയെന്നു കാട്ടി പോലീസില്‍ പരാതി ലഭിക്കുമ്പോള്‍ മുഖ്യമന്ത്രി കോട്ടയം ജില്ലയിലുണ്ടായിരുന്നു. അന്വേഷണമില്ലെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി എസ്.പിയെ ടി.ബിയിലേക്കു വിളിച്ചുവരുത്തി. ഡിവൈ.എസ്.പിയെ കേസ് അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയെന്നാണ് മുഹമ്മദ് റഫീഖ് മുഖ്യമന്ത്രിയെ അറിയിച്ചത്. എന്നാല്‍, ഇക്കാര്യം കളവാണെന്ന് പിന്നീട് ബോധ്യപ്പെട്ടതോടെയാണ് സസ്‌പെന്‍ഷന്‍ ഉണ്ടായത്. തുടര്‍ന്നാണ് വകുപ്പുതല അനേഷണത്തിനു നിര്‍ദേശിച്ചിരിക്കുന്നത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here