കെവിന്റെ കൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബഹളം, സഭ ഇന്നത്തേക്ക് പിരിഞ്ഞു

0

തിരുവനന്തപുരം: കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രതിപക്ഷ ബഹളത്തില്‍ നിയമസഭാ നടപടികള്‍ തടസപ്പെട്ടു. കെവിന്റെ കൊലയില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഇക്കാര്യം അംഗീകരിക്കാതെ വന്നതോടെ പ്രതിപക്ഷം ബാനറുകളും പ്ലക്കാര്‍ഡുകളുമായി നടുത്തളത്തിലിറങ്ങി. തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു.

കെവിനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നുവെന്ന് സ്ഥിരീകരിച്ച മുഖ്യമന്ത്രി വീഴ്ചവരുത്തിയവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും പറഞ്ഞു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here