ദുരഭിമാന കൊല: നീനുവിന്റെ സഹോദരനും അച്ഛനും കീഴടങ്ങി, മരണം വെള്ളം ഉള്ളില്‍ചെന്നെന്ന് നിഗമനം

0

കോട്ടയം: പ്രണയിച്ച് വിവാഹം ചെയ്തതിന്റെ പേരില്‍ കോട്ടയത്ത് കെവില്‍ പി. ജോസഫ് കൊല്ലപ്പെട്ട കേസില്‍ ഒന്നും മൂന്നും പ്രതികളെന്ന് സംശയിക്കുന്ന നീനുവിന്റെ സഹോദരന്‍ സാനു ചാക്കോ, പിതാവ് ചാക്കോ എന്നിവര്‍ കീഴടങ്ങി. കണ്ണൂരില്‍ കരിക്കോട്ടക്കരി പോലീസ സ്‌റ്റേഷനിലാണ് ഇരുവരും കീഴടങ്ങിയത്. ഇവരെ കോട്ടയത്തേക്കു കൊണ്ടുവരുന്നു.

കെവിന്റെ മരണം തന്റെ മാതാപിതാക്കളുടെ അറിവോടെയാണെന്ന് നീനു വെളിപ്പെടുത്തിയിരുന്നു. അതേസമയം, കെവിന്റേത് വെള്ളം ഉള്ളില്‍ ചെന്നുള്ള മരണമാണെന്ന പ്രാഥമിക നിഗമനമാണ് പുറത്തുവരുന്നത്. കണ്ണുനം കാര്യമായ പരുക്കുണ്ട്. ശരീരത്തില്‍ പരിക്കേറ്റിട്ടുണ്ടെങ്കിലും അവയൊന്നും മരണകാരമായിട്ടില്ലെന്നാണ് വിവരം. ആന്തരിക പരീശോധനാ ഫലം കൂടി ലഭിച്ചശേഷമേ അന്തിമ നിഗമനത്തില്‍ ഡോക്ടര്‍മാര്‍ എത്തൂ.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here