കോട്ടയത്ത് നാളെ ഹര്‍ത്താല്‍, പോലീസ് സ്‌റ്റേഷനു മുന്നില്‍ പ്രതിഷേധങ്ങള്‍

0

കോട്ടയം: കെവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കോട്ടയം ജില്ലയില്‍ നാളെ യു.ഡി.എഫ്, ബി.ജെ.പി ഹര്‍ത്താല്‍. കേരള കോണ്‍ഗ്രസ് എമ്മും രാവിലെ ആറു മതുല്‍ വൈകുന്നേരം ആറു വരെ നടക്കുന്ന ഹര്‍ത്താലില്‍ പങ്കുചേരും.
മരിച്ച കെവിന്റെ ബന്ധുക്കളും വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ഗാന്ധിനഗര്‍ സ്‌റ്റേഷന്‍ ഉപരോധിക്കുകയാണ്. പ്രതിഷേധവുമായി പോലീസ് സ്‌റ്റേഷനു മുന്നില്‍ സംഘടിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എസ്.പിയെ കൊടി ഉപയോഗിച്ച് നേരിട്ടു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയും പോലീസ് സ്‌റ്റേഷനു മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. തിരുവഞ്ചൂര്‍ ഉപവാസം തുടങ്ങി. ഇതിനിടെ തിരുവഞ്ചൂരും ഐ.ജി. വിജയ് സാഖറെയും തമ്മില്‍ സ്ഥലത്ത് വാക്കേറ്റമുണ്ടാവുകയും ചെയ്തു.
കൈക്കൂലി വാങ്ങി അന്വേഷണം വൈകിപ്പിച്ച പോലീസുകാരുടേത് മാപ്പര്‍ഹിക്കാത്ത തെറ്റാണെന്ന് തിരുവഞ്ചൂ രാധാകൃഷ്ണന്‍ പ്രതികരിച്ചു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here