കൃത്യമായ ആസൂത്രണം, ചരിത്രത്തില്‍ ഇടം നേടി വനിതാ മതില്‍

0
4

തിരുവനന്തപുരം: സ്ത്രീ സമത്വത്തിന്റെ സന്ദേശവുമായി കാസര്‍കോടു മുതല്‍ തിരുവനന്തപുരം വരെ ലക്ഷങ്ങള്‍ അണിനിരന്ന് വനിതാ മതിലില്‍. നവോത്ഥാന സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സര്‍ക്കാരും സി.പി.എമ്മും കൈകോര്‍ത്തതോടെ വനിതാ മതില്‍ ചരിത്രത്തില്‍ ഇടം നേടി.

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 620 കിലോമീറ്ററില്‍ സ്ത്രീകള്‍ മതില്‍ തീര്‍ത്തു. മന്ത്രി കെ കെ ശൈലജ മതിലിന്റെ ആദ്യകണ്ണിയും സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് അവസാന കണ്ണിയുമായി.

വനിതാമതില്‍ അവസാനിക്കുന്ന വെള്ളയമ്പലത്ത് പിന്തുണയുമായി പിണറായി വിജയനും വിഎസും എത്തി. മന്ത്രിമാരും ജനപ്രതിനിധികളും പല സ്ഥലങ്ങളിലും എത്തി. നവോത്ഥാനമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്ന പ്രതിജ്ഞയും സ്ത്രീകള്‍ ഏറ്റുചൊല്ലി.

തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ അയ്യങ്കാളി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയതോടെയാണ് പരിപാടിക്ക് തുടക്കമായത്. സ്ത്രീകള്‍ പാതയുടെ ഒരുവശത്ത് വനിതാമതില്‍ അണി നിരന്നപ്പോള്‍ പ്രധാന കേന്ദ്രങ്ങളില്‍ പുരുഷന്‍മാര്‍ പാതയുടെ എതിര്‍വശത്ത് സമാന്തര മതിലായി. സംസ്ഥാന മന്ത്രിമാരും ഇടതുമുന്നണി നേതാക്കളും വിവിധ ജില്ലകളില്‍ സംഘാടനത്തിന് നേതൃത്വം കൊടുത്തു. വിഎസ്, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് പുന്നല ശ്രീകുമാര്‍ എന്നിവര്‍ വിവിധയിടങ്ങളില്‍ സംഘാടകരായി.

LEAVE A REPLY

Please enter your comment!
Please enter your name here