തിരുവനന്തപുരം: സംസ്ഥാനത്ത് ഉടന്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിനു മുകളിലേക്കു ഉയരുന്ന ജില്ലകളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താമെന്ന കേന്ദ്ര നിര്‍ദേശത്തിനു പിന്നാലെയാണ് തീരുമാനം. ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് സര്‍വകക്ഷിയോഗം തീരുമാനിച്ചിരുന്നു. അതില്‍ മാറ്റം വരുത്തേണ്ട സാഹചര്യം നിലവിലില്ലെന്ന് മന്ത്രിസഭാ യോഗം വിലയിരുത്തി.

70 ലക്ഷം ഡോസ് കോവിഷീല്‍ഡ്, 30 ലക്ഷം ഡോസ് കോവാക്‌സിന്‍ എന്നിങ്ങനെ ഒരു കോടി വാക്‌സിന്‍ വാങ്ങാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here