തിരുവനന്തപുരം: കേരളത്തില്‍ അതിതീവ്ര മഴയ്ക്കു സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം ജില്ലയില്‍ ഇന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിതീവ്ര മഴയുണ്ടായേക്കുമെന്നാണ് മുന്നറിയിപ്പ്.

തെക്ക് കിഴക്കന്‍ അറബിക്കടലില്‍ വടക്കന്‍ തമിഴ്‌നാടിനു മുകളിലും ചക്രതാരചുഴിയുടെ സാന്നിദ്ധ്യമുണ്ട്. പടിഞ്ഞാറന്‍ കാറ്റിന്റെ ശക്തി ഇതുമൂലം കൂടിയിട്ടുണ്ട്. ഇതിന്റെ സ്വാധീനത്തിലാണ് കേരളത്തില്‍ അടുത്ത രണ്ടു ദിവസം ഒറ്റപ്പെട്ട ശക്തമായ/ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here