ഡല്‍ഹി: മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് ലോക്ക്ഡൗണ്‍ ഇളവുകള്‍ നല്‍കിയതിനെതിരെ കേന്ദ്രം. ഏപ്രില്‍ 15ലെ ഉത്തരവില്‍ വെള്ളം ചേര്‍ത്തുവെന്ന് ചുണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേരള ചീഫ് സെക്രട്ടറിക്കു കത്തയച്ചു. വര്‍ക്‌ഷോപ്, ബാര്‍ബര്‍ ഷോപ്പ്, റസ്റ്റാറന്റ്, ബുക്‌സറ്റോര്‍ എന്നിവ തുറന്നു. കാര്‍, ബൈക്ക് യാത്രകളിലും കൂടുതല്‍ പേരെ അനുവദിച്ചതിനെയാണ് കേന്ദ്രസര്‍ക്കാര്‍ വിമര്‍ശിച്ചിരിക്കുന്നത്.

കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും വെള്ളം ചേര്‍ക്കാനാവില്ലെന്ന് കത്തില്‍ പറയുന്നു. മാര്‍ഗനിര്‍ദേശങ്ങളില്‍ അനുവാദം നല്‍കിയിരിക്കുന്ന കാര്യങ്ങള്‍ക്കു മാത്രമേ ഉളവ് അനുവദിക്കാനാകൂ. സ്വന്തം നിലയക്ക് ഇളവുകള്‍ പ്രഖ്യാപിച്ച സംസ്ഥാനങ്ങള്‍ക്കാണ് ഞായറാഴച ആഭ്യന്തര സെക്രട്ടറി നോട്ടീസ് അയച്ചത്.

അതേസമയം, കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ് ലഭിച്ചിട്ടില്ലെന്നും ആശയക്കുഴപ്പം ഉണ്ടെങ്കില്‍ പരിഹരിക്കുമെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here