1,58,922 പേരുടെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

0
4

തി​രു​വ​ന​ന്ത​പു​രം: ഗതാഗതനിയമങ്ങള്‍ ലംഘിച്ച 1,58,922 പേരുടെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. അതിവേഗം, അലക്ഷ്യമായ ഡ്രൈവിങ്, സിഗ്നല്‍ ലംഘനം, തുടര്‍ച്ചയായ നിയമലംഘനങ്ങള്‍, അധികഭാരംകയറ്റല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചെയ്തവര്‍ക്കുനേരേയാണ് നടപടി.

2016 ഒക്‌ടോബറിനുശേഷം ഗ​താ​ഗ​ത​നി​യ​മം ലം​ഘി​ച്ച​വ​രു​ടെ ​ ലൈ​സ​ൻ​സ്​ താ​ൽ​ക്കാ​ലി​ക​മാ​യി സ​സ്​​പെ​ൻ​ഡ്​ ചെയ്യാനാണ് മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ക​ഴി​ഞ്ഞ ദി​വ​സം ഗ​താ​ഗ​ത വ​കു​പ്പു സെ​ക്ര​ട്ട​റി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തിന്റേതാണ് ​ തീ​രു​മാ​നം. സ​സ്​​പെ​ൻ​ഷ​ൻ ന​ട​പ​ടി​ക​ൾ​ക്കാ​യി എ​ല്ലാ ആ​ർ.​ടി.​ഒ ഓ​ഫി​സു​ക​ളി​ലും പ്ര​ത്യേ​ക വി​ഭാ​ഗം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കാ​നാ​ണ്​ നി​ർ​ദേ​ശം. മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പും പൊ​ലീ​സും പി​ടി​കൂ​ടി​യ ഗ​താ​ഗ​ത​നി​യ​മ ലം​ഘ​ന​ങ്ങ​ൾ ഒ​ന്നി​ച്ചു പ​രി​ഗ​ണി​ച്ചാ​കും ന​ട​പ​ടി കൈ​ക്കൊ​ള്ളു​ക.

സു​പ്രീം​കോ​ട​തി നി​ർ​ദേ​ശ​ത്തിന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പ് പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​ലാ​ണ്​ ഇ​ക്കാ​ര്യം വ്യ​ക്​​ത​മാ​ക്കു​ന്ന​ത്. ശ​നി​യാ​ഴ്ച മു​ത​ൽ ഉ​ത്ത​ര​വ്​ പ്രാ​ബ​ല്യ​ത്തി​ലാ​കു​മെ​ന്നാ​ണ്​ വി​വ​രം. ഇ​തോ​ടെ സം​സ്​​ഥാ​ന​ത്താ​കെ 1,58,922 പേ​രു​ടെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്യ​പ്പെ​ടും.  മൂ​ന്നു മാ​സ​ത്തേ​ക്ക് റ​ദ്ദാ​ക്കു​ക. അ​തി​നു​ശേ​ഷം ലൈ​സ​ൻ​സ് പു​തു​ക്കി ന​ൽ​കും.

 

LEAVE A REPLY

Please enter your comment!
Please enter your name here