തിരുവനന്തപുരം: വിവിധ മേഖലകളില്‍ സമഗ്ര സംഭാവനയ്ക്കു വിശിഷ്ട വ്യക്തികള്‍ക്കു പത്മ പുരസ്‌കാര മാതൃകയില്‍ കേരള പുരസ്‌കാരണങ്ങള്‍ ഏര്‍പ്പെടുത്തി. ‘കേരള ജ്യോതി’, ‘കേരള പ്രഭ’, ‘കേരള ശ്രീ’ എന്നീ മൂന്നു വിഭാഗങ്ങളിലാണ് പുരസ്‌കാരം. എണ്ണവും വിവരങ്ങളും വിജ്ഞാപനം ചെയ്ത് എല്ലാ വര്‍ഷവും ഏപ്രിലില്‍ പൊതുഭരണ വകുപ്പ് നാമനിര്‍ദേശങ്ങള്‍ ക്ഷണിക്കും. കേരള പിറവി ദിനത്തില്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കും. പ്രാഥമിക സമിതിയുടെയും രണ്ടാം ഘട്ട പരിശോധനാ സമിതികളുടെയും വിലയിരുത്തലിനു ശേഷമാകും അവാര്‍ഡ് സമിതി പുരസ്‌കാരങ്ങള്‍ തീരുമാനിക്കുക. കേരള ജ്യോതി ഒരാള്‍ക്കും കേരള പ്രഭ പുരസ്‌കാരം രണ്ടു പേര്‍ക്കും കേരള ശ്രീ അഞ്ചു പേര്‍ക്കും നല്‍കും.

LEAVE A REPLY

Please enter your comment!
Please enter your name here