40 വയസിനു മുകളിലുള്ളവരുടെ ആദ്യ കുത്തിവയ്പ്പ് ജൂലൈ 15നകം പുര്‍ത്തിയാക്കും

തിരുവനന്തപുരം: ജൂലൈ 15നകം 40 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. 45 വയസിനു മുകളിലുള്്‌ള 50 ലക്ഷത്തോളം പേര്‍ക്ക് ഇനിയും ആദ്യഡോസ് വാക്‌സിന്‍ ലഭിക്കാനുണ്ടെന്ന് കോവിഡ് അവലോകന യോഗം വിലയിരുത്തി. ഈ മാസം സംസ്ഥാനത്ത് 38 ലക്ഷം ഡോസ് വാക്‌സിന്‍ ലഭ്യമാക്കും.

മൂന്നാം തരംഗത്തെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ എല്ലാ വകുപ്പുകളും കൈകോര്‍ത്ത് പൊതുജനങ്ങളുടെ പിന്തുണയോടെ നടപ്പാക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here