നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു, വ്യാഴാഴ്ച മുതല്‍ പരിശോധന

തിരുവനന്തപുരം: കേരളത്തിലും കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. വ്യാഴാഴ്ച മുതല്‍ പോലീസ് പരിശോധന കര്‍ശനമാക്കാനാണ് തീരുമാനം. മാസ്‌ക്ക് ധരിക്കുന്നുവെന്നും സാമൂഹിക അകലം പാലിക്കുന്നുവെന്നും ഉറപ്പു വരുത്തുന്നതിനാണ് പരിശോധന. കൂടുതല്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെ നിയമിക്കാനും കോവിഡ് കോര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചു. പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കും. ഇതരസംസ്ഥാനക്കാര്‍ക്ക് ഒരാഴ്ച്ച ക്വാറന്റീന്‍ തുടരും.

LEAVE A REPLY

Please enter your comment!
Please enter your name here