6100 കോടി കടമെടുക്കും, ട്രഷറി നിയന്ത്രണങ്ങള്‍ക്ക് ജനുവരി രണ്ടാം വാരം ഇളവ്

0

തിരുവനന്തപുരം: കേരളത്തിനു പൊതുവിപണിയില്‍ നിന്ന് കടമെടുക്കാന്‍ കേന്ദ്രത്തിന്റെ അനുമതി. ജനുവരിയില്‍ 6,100 കോടി രൂപ കടമെടുക്കും. 10 വര്‍ഷത്തിനുശേഷം തിരികെ നല്‍കേണ്ട കടപത്രങ്ങളിലൂടെ 8.9 ശതമാനം നിരക്കില്‍ റിസര്‍വ് ബാങ്കു വഴിയാണ് പണം സമാഹരിക്കുന്നത്. ട്രഷറി നിയന്ത്രണം ജനുവരി രണ്ടാം വാരത്തോടെ ഭാഗികമായി പിന്‍വലിക്കുമെന്ന് മന്ത്രി തോമസ് ഐസക് വ്യക്തമാക്കി. എന്നാല്‍, നടപ്പു സാമ്പത്തിക വര്‍ഷത്തെ എല്ലാ ചെലവുകള്‍ക്കും പണം തികയില്ല. അതിനാല്‍ തന്നെ ശക്തമായ നിയന്ത്രണം ചെലവുകളില്‍ കൊണ്ടുവരാനുള്ള നീക്കത്തിലാണ് ധനവകുപ്പ്.
ഇരുപതിനായിരം കോടി കടമെടുക്കാനാണ് കേരളത്തിന് അനുമതി ലഭിച്ചിരുന്നത്. വിവിധ പദ്ധതികള്‍ക്കായി അനുവദിച്ചിട്ടും ചെലവാക്കപ്പെടാത്ത 13,000 കോടി ട്രഷറിയിലെ സമ്പാദ്യ അക്കൗണ്ടുകളിലുണ്ട്. എന്നാല്‍, ഇതു കണക്കില്‍ മാത്രമാണ് അവശേഷിക്കുന്നത്. ഇതില്‍ നിന്ന് ആറായിരം കോടി ട്രഷറിയില്‍ നിന്ന് മാറ്റിയതായി കണക്കുകള്‍ ക്രമപ്പെടുത്തിയതോടെയാണ് തടസം താല്‍ക്കാലികമായി നീങ്ങിയത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here