• Update
    • വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം സംസ്ഥാനത്ത് മഴ കനക്കും. എട്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആറു ജില്ലകളിള്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, വയനാട്, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

തിരുവനന്തപുരം: തമിഴ്‌നാട് തീരത്തു രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനം കാരണം സംസ്ഥാനത്ത് ഇന്നു മുതല്‍ ശക്തമായ മഴ ലഭിക്കും.

ന്യൂനമര്‍ദം രൂപപ്പെടുന്നതിനു മുന്നേ സംഭവിക്കുന്ന കാറ്റിന്റെ കറക്കമാണ് ചക്രവാതച്ചുഴി. ചക്രതാവച്ചുഴിയില്‍ ന്യൂനമര്‍ദ്ദത്തിന്റെ അത്രയും ശക്തി കാറ്റിന്റെ കറക്കത്തിനുണ്ടാകില്ല. ചക്രവാതച്ചുഴി ശക്തിപ്പെട്ട് ന്യുനമര്‍ദ്ദവും വീണ്ടും ശക്തിയാര്‍ജിച്ച് തീവ്രന്യൂനമര്‍ദ്ദവും പിന്നാലെ ചുഴലിക്കാറ്റുമായി തീരാം.

തമിഴ്‌നാട് തീരത്ത് രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ കറക്കം തെക്കന്‍ തമിഴ്‌നാട് തെക്കന്‍ കേരളം വഴിയാകും. ബംഗാള്‍ ഉള്‍ക്കടയിലെ ഈര്‍പ്പം വഹിച്ചാണ് ഈ രണ്ടു സംസ്ഥാനങ്ങളളിലൂടെയും ചക്രവാതച്ചുഴി സഞ്ചരിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here